മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ എൻഡിഎ സ്ഥാനാർഥിയുടെ നിലപാട് ജനാധിപത്യവിരുദ്ധം, പ്രതിഷേധാർഹം: കേരള പത്രപ്രവർത്തക യൂണിയൻ

പാലക്കാട്ടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം നല്‍കിയ സംഭവത്തില്‍ മീഡിയവണിനെ പഴിചാരുകയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി

Update: 2026-04-08 16:29 GMT

പാലക്കാട്: ജോലിയുടെ ഭാഗമായി വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ എൻഡിഎ സ്ഥാനാർഥിയുടെ നിലപാട് ജനാധിപത്യവിരുദ്ധമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി. തെരഞ്ഞെടുപ്പ്ഘട്ടങ്ങളിൽ പലതരത്തിലുള്ള വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമാണെന്നും അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ വാർത്താ സമ്മേളനത്തിൽ വച്ച് ഭീഷണിപ്പെടുത്തിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കമ്മിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള സമീപനങ്ങൾ ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 

Advertising
Advertising

പാലക്കാട്ടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം നല്‍കിയ സംഭവത്തില്‍ മീഡിയവണിനെ പഴിചാരുകയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. ദൃശ്യം ആദ്യം മീഡിയവണിന് എങ്ങനെ കിട്ടിയെന്നും ദൃശ്യം പുറത്തുവന്നതില്‍ മീഡിയവണ്‍ റിപ്പോര്‍ട്ടറെ ചോദ്യംചെയ്യണമെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

'താന്‍ ഒരു കാന്‍സര്‍ രോഗിയെ കാണാനാണ് വന്നത്. അതിനിടെയാണ് തന്നെ പിന്തുടര്‍ന്ന് ഇവരെത്തിയത്. പാലക്കാട്ടെ വോട്ടര്‍മാരെ അപമാനിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഈ വിവാദങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ വേട്ടയാടാനാണ് ഇവരുടെ നീക്കം. ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടവരെന്ന നിലയ്ക്ക് മീഡിയവണ്‍ ചാനലിന്റെ റിപ്പോര്‍ട്ടറെ ആദ്യം ചോദ്യം ചെയ്യണം. ദൃശ്യങ്ങള്‍ എങ്ങനെയാണ് മീഡിയവണിന് മാത്രം ലഭിച്ചത്? റിപ്പോര്‍ട്ടര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹത്തിന് തന്നെ പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും. കേരളത്തില്‍ ഇത്രയും കാലം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടും എല്ലാ തരത്തിലും തന്നെ തകര്‍ക്കാനായി ഇതുപോലൊരു മാധ്യമപ്രവര്‍ത്തകനല്ലാതെ മറ്റൊരാളും ശ്രമിച്ചിട്ടില്ല. ഈ മാധ്യമപ്രവര്‍ത്തകനെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കും'. വസ്തുനിഷ്ഠമായ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ മറുപടിയായിരുന്നു ഇത്. പിന്നാലെയാണ് പ്രതിഷേധമറിയിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News