തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ അന്തരിച്ചു
വൃക്ക സംബന്ധമായ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു
Update: 2023-11-02 04:32 GMT
നെടുമം മോഹനന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ (62) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൃക്ക സംബന്ധമായ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. വെള്ളാർ വാർഡിലെ കൗൺസിലറാണ്.
തിരുവനന്തപുരം വെള്ളാർ സ്വദേശിയായ മോഹനന്‍റെ മൃതദേഹം തിരുവനന്തപുരം കോർപറേഷനിൽ 12 മണിക്ക് പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്. മുൻ കോൺഗ്രസ് കൗൺസിലറായിരുന്ന മോഹനൻ 2020-ലാണ് ബി.ജെ.പിയിൽ ചേർന്നത്.