ചുമച്ചത് ഇഷ്‌ടപ്പെട്ടില്ല; കാസർകോട് പത്രവിതരണക്കാരനെ അയൽവാസി മർദിച്ചു

മണിമുണ്ട സ്വദേശി അസൈനാർക്കാണ് (58) മർദനമേറ്റത്

Update: 2026-09-01 07:50 GMT

കാസർകോട്: ഉപ്പളയിൽ ചുമ കേട്ട് പ്രകോപിതനായ യുവാവ് പത്രവിതരണക്കാരനായ അയൽവാസിയെ ക്രൂരമായി മർദിച്ചു. ഉപ്പളയിലും പരിസരപ്രദേശങ്ങളിലും ദിനപത്രങ്ങൾ വിതരണം ചെയ്യുന്ന മണിമുണ്ട സ്വദേശി അസൈനാർക്കാണ് (58) മർദനമേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് അസൈനാർ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ചുമച്ചതാണ് അയൽവാസിയായ ജംഷീദിനെ പ്രകോപിപ്പിച്ചത്.

ചുമ കേട്ട് ക്ഷുഭിതനായെത്തിയ ജംഷീദ് ആക്രോശിക്കുകയും, അസൈനാറെ കഴുത്തിനുപിടിച്ച് വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. അക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന് മൂന്ന് തുന്നലുകൾ വേണ്ടിവന്നു.

പരിക്കേറ്റ അസൈനാറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News