നേര്യമംഗലം വാളറ ദേശീയപാതയിലെ നിർമ്മാണ നിയന്ത്രണം; ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭ
ജൂലൈ 31ന് നടക്കുന്ന ലോങ്ങ് മാർച്ചിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് നിർദ്ദേശം നൽകി
Update: 2025-07-17 03:32 GMT
ഇടുക്കി: നേര്യമംഗലം വാളറ ദേശീയപാതയിലെ നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭയുടെ സർക്കുലർ.നിയന്ത്രണ ഉത്തരവിനെതിരെ പ്രതിഷേധിക്കാനാണ് ആഹ്വാനം.
ജൂലൈ 31ന് നടക്കുന്ന ലോങ്ങ് മാർച്ചിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഹൈറേഞ്ച് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നുവെന്നും സർക്കുലറിലുണ്ട്. യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.