പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് സ്വദേശികളായ സുരിത - സജി എന്നിവരുടെ കുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്

Update: 2023-12-27 07:47 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് 36 ദിവസം പ്രായമായ ആൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമലയിൽ സുരിത-സജി ദമ്പതികളുടെ മകൻ ശ്രീദേവിനെയാണ് ഇന്ന് രാവിലെ വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിന്‍റെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

വെളുപ്പിനെ മൂന്നരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തൻകോട് പൊലീസിൽ പരാതി നൽകുന്നത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കിണറിന്‍റെ കൈവരിയിൽ കുഞ്ഞിന്‍റെ ടവ്വൽ കണ്ടെത്തുന്നത്. സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഉടൻ ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിക്ക് പാല് നൽകാൻ നോക്കിയപ്പോഴാണ് കുട്ടി അടുത്തില്ലാത്ത വിവരം അമ്മ അറിഞ്ഞതെന്നും വീടിന്‍റെ പിറകുവശത്തെ വാതിൽ തുറന്നു കിടന്നിരുന്നതായും വീട്ടുകാർ പറയുന്നു.

Advertising
Advertising

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞിനെ കിണറ്റിൽ ഇട്ടത് അമ്മ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. സാമ്പത്തിക പ്രതിസന്ധിയും മാനസിക അസ്വാസ്ഥ്യവും കാരണമാണ് കൃത്യം നടത്തിയതെന്ന് സുരിത മൊഴി നൽകിയതയും സൂചനയുണ്ട്. അതേസമയം കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News