ആലപ്പുഴയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി.

Update: 2022-09-09 14:29 GMT

ആലപ്പുഴ: തുമ്പോളി വികസന ജങ്ഷന് സമീപം പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സമീപത്തുള്ള കാടുപിടിച്ച പറമ്പിലാണ് ജനിച്ച് അധികസമയം ആവാത്ത പെൺകുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളിയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല. സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തിയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News