വോട്ടർ പട്ടിക തീവ്ര പരിഷ്കരണം; ഏറ്റവും അധികം പ്രതിസന്ധി നേരിടുക പുതിയ വോട്ടർമാർ

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ളവർ സ്വന്തം രേഖകൾക്ക് പുറമെ മാതാപിതാക്കളുടെ ജനനസ്ഥലം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം

Update: 2025-09-23 00:53 GMT

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണം നടപ്പിലാക്കുമ്പോൾ പേര് ചേർക്കുവാൻ ഏറ്റവും അധികം പ്രതിസന്ധി നേരിടുക പുതിയ വോട്ടർമാർ. സ്വന്തം രേഖകൾക്ക് പുറമെ, മാതാപിതാക്കളുടെ ജനനസ്ഥലം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ളവർ നിരവധി രേഖകൾ സമർപ്പിക്കേണ്ടി വരും. മാതാപിതാക്കളുടെ ജനന സ്ഥലം തെളിയിക്കണമെന്ന വ്യവസ്ഥയുമുണ്ട്. പൗരത്വം തെളിയിക്കുന്ന ഡിക്ലറേഷനിൽ എല്ലാവരും ഒപ്പിട്ട് നൽകുകയും വേണം.

പൗരത്വ നിയമമാണ് SIRൻ്റെ മാനദണ്ഡം. അതിനാൽ ആ തീയതികൾ കേന്ദ്രീകരിച്ചാണ് എല്ലാം നടപ്പിലാക്കുന്നത്. 2002 ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ പൗരത്വ നിയമത്തിൻ്റെ അടിസ്ഥാനത്തിലുഉള്ള ചോദ്യങ്ങൾ ഉള്ള അനുബന്ധം C പൂരിപ്പിച്ച് നൽകണം. 2002 ന് ശേഷം വോട്ടർ പട്ടികയിൽ ഉള്ളവരിൽ 2004 ഡിസംബർ 2 ന് മുൻപ് ജനിച്ചവർക്ക് ഡിക്ലറേഷൻ ഫോമിനെപ്പം മതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖ ഹാജറാക്കണം. 2004 ന് ശേഷം ജനിച്ച പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പോകുന്നവർ അവർ ജനിച്ച സ്ഥലവും, തിയ്യതിയും , അച്ഛനും, അമ്മയും ജനിച്ച സ്ഥലവും, തിയതിയും ഉള്ള സർട്ടിഫിക്കറ്റ് ഹാജറാക്കണം . ഇത് നിരവധി പേരെ ബാധിക്കും.

ഏത് പ്രായകാരണെങ്കിലും പുതുതായി വോട്ടർ പട്ടികയിൽ ഉൾപെടാൻ സ്വന്തം രേഖയും, മതാപിതാക്കളുടെ രേഖയും സമർപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും താമസം മാറി വരുന്നവർക്കും വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അപേക്ഷകൻ്റെയും, മതാപിതാക്കളുടെയും ജന്മ സ്ഥലം തെളിയിക്കുന്ന രേഖകൾ ഹാജറാക്കണം. ജനന സർട്ടിഫിക്കറ്റ് തന്നെ വേണമെന്നില്ലെന്നും 12 ൽ ഒരു രേഖ സമർപ്പിച്ചാൽ മതിയെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News