Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.
മാതാവ് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഇന്നലെ വൈകിട്ടാണ് മാലിന്യക്കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.