കോവിഡ് കേസുകള്‍ കൂടുന്നു; ലക്ഷദ്വീപിൽ കർശന നിയന്ത്രണങ്ങൾ

എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

Update: 2021-04-21 02:08 GMT
Editor : Jaisy Thomas | By : Web Desk

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ദ്വീപ് തല യാത്രകളിലും നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ ലക്ഷദ്വീപിലെ കോവിഡ് രോഗികളുടെ എണ്ണം 517 ആണ്.

വൻകരയിൽ നിന്നും ലക്ഷദ്വീപിലെക്കെത്തുന്നവർ 7 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈനിലിരിക്കണം. ദ്വീപ് തല യാത്രകളിലും നിബന്ധനകൾ കർശനമാക്കി. വീടുകളിൽ കയറി ഇറങ്ങിയുള്ള സമ്പൂർണ്ണ കോവിഡ് പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. 16698 പേര്‍ ആദ്യ ഡോസ് വാക്സിനും 3488 പേര്‍ രണ്ടാം ഡോസും പൂർത്തികരിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News