Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ്. രാവിലെ 5.30 മുതൽ മോക് പോളിങ് തുടങ്ങി. 263 പോളിങ് ബുത്തുകളാണ് സജ്ജികരിച്ചിരിക്കുന്നത്.
യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്തും എൽഡിഎഫിന് വേണ്ടി എം.സ്വരാജും സ്വതന്ത്ര സ്ഥാനാർഥിയായി പി.വി അൻവറുമാണ് ജനങ്ങളുടെ വോട്ട് തേടുന്നത്. വോട്ടിങ്ങിനായി ആദിവാസി മേഖലകൾ ഉൾപ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകൾ ഉൾപ്പെടെ ആകെയുള്ള 263 ബൂത്തുകളും പൂർണ സജ്ജം. ഇതിൽ 11 എണ്ണം പ്രശ്ന ബാധിത ബൂത്തുകളാണ്. പോളിങ് സാമഗ്രികൾ ചുങ്കത്തറ മാർതോമ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് സ്റ്റേഷനുകളിൽ എത്തിയിരുന്നു.