അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും

മത്സരിക്കാൻ തയ്യാറായാൽ യുഡിഎഫ് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്

Update: 2026-03-05 04:59 GMT

ആലപ്പുഴ: പാർട്ടിയുമായുള്ള അകൽച്ച വർധിക്കുന്നതിനിടെ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക. മത്സരിക്കാൻ തയ്യാറായാൽ യുഡിഎഫ് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. സുധാകരനുമായി കോൺഗ്രസിലെ ചില പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയതായും വിവരങ്ങളുണ്ട്.

തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് ആലപ്പുഴയിലും സംസ്ഥാനത്തും ആറ് പതിറ്റാണ്ടോളം സിപിഎമ്മിന്റെ നേതാവായിരുന്ന സുധാകരൻ പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയുടെ പേരിൽ മെമ്പർഷിപ് പുതുക്കാതെ പാർട്ടിയുമായി കലഹിച്ചുനിൽക്കുന്നത്. അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി ഇതിനകം തുടങ്ങി കഴിഞ്ഞു.

സുധാകരനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഫോണിൽ വിളിച്ച് സംസാരിച്ചു. വാർത്ത സമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്ന് എം.വി ഗോവിന്ദൻ ജി.സുധാകരനോട് പറഞ്ഞു. ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടെന്നാണ് വിശദീകരണം. പാർട്ടി മെമ്പർഷിപ് പുതുക്കണം എന്നും സംസ്ഥാന സെക്രട്ടറി സുധാകരനോട് ആവശ്യപ്പെട്ടു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News