'നൃത്തശിൽപ്പത്തിന്റെ ആശയം മോഷ്ടിച്ചു'; നർത്തകി മേതിൽ ദേവികക്കെതിരെ ഗുരുതര ആരോപണവുമായി നിഷ് അധ്യാപിക

ഏഴ് വർഷം മുൻപ് താൻ ചിട്ടപ്പെടുത്തിയ 'മുദ്രനടന'ത്തിന്റെ ആശയം പകർത്തുകയായിരുന്നെന്ന് സിൽവി മാക്സി മേന

Update: 2023-12-15 04:26 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: നർത്തകി മേതിൽ ദേവികയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അധ്യാപിക സിൽവി മാക്സി മേന. ബധിര വിഭാഗക്കാർക്കായി മേതിൽ ദേവിക അവതരിപ്പിച്ച 'ക്രോസ്സ് ഓവർ' എന്ന നൃത്തശിൽപത്തിന്റെ ആശയം മോഷ്ടിച്ചതാണെന്ന് സിൽവി ആരോപിച്ചു. ഏഴ് വർഷം മുൻപ് താൻ ചിട്ടപ്പെടുത്തിയ 'മുദ്രനടന'ത്തിന്റെ ആശയം പകർത്തിയാണ് ഇത് അവതരിപ്പിച്ചതെന്ന് സിൽവി പറഞ്ഞു.

ഇന്ത്യൻ സൈൻ ലാംഗ്വേജ് മുദ്രകൾ ഉൾപ്പെടുത്തി 'ബധിര വിഭാഗക്കാർക്കായി നവീനമായ നൃത്തലോകം തുറക്കുന്നു' എന്ന തലക്കെട്ടിലാണ് 'ക്രോസ് ഓവർ' പ്രചരിക്കുന്നത്. ഇതിന്റെ ടീസർ പുറത്തിറക്കിയത് മോഹൻലാലിന്റെയും ഗോപിനാഥ് മുതുകാടിന്റെയും ഫേസ്ബുക് പേജുകളിൽക്കൂടിയാണ്. സമാനതകളില്ലാത്തത് എന്ന വിശേഷണത്തോടെയാണ് ടീസർ പ്രചരിക്കുന്നത്. 2016-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ തന്റെ വിദ്യാർഥികൾക്കായി താൻ ചിട്ടപ്പെടുത്തിയ നൃത്ത രൂപമാണ് മുദ്രനടനം. ഇതിന്റെ ആശയമാണ് മേതിൽ ദേവിക പകർത്തിയതെന്നാണ് സിൽവിയുടെ ആരോപണം.

തന്റെ മുദ്രനടനം 2019-ലെ സൂര്യാ ഫെസ്റ്റിൽ ഉൾപ്പെടെ നിരവധി വേദികളിൽ അവതരിപ്പിച്ചു. അതിന് തൊട്ടുപിന്നാലെ മേതിൽ ദേവിക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ എത്തി കുറഞ്ഞ സമയത്തില്‍ സൈൻ ലാംഗ്വേജ് പഠിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. അങ്ങനെ പറ്റില്ലെന്ന് അറിഞ്ഞതോടെ അവർ മടങ്ങി. അതിന് ശേഷമാണ് ഒരാൾ ബധിരർക്കായി നൃത്തരൂപം കണ്ടുപിടിച്ചെന്ന തരത്തിൽ പ്രചാരണം വരുന്നതെന്ന് സിൽവി പറയുന്നു. ആത്മാർഥതയുണ്ടെങ്കിൽ മേതിൽ ദേവിക ഇന്ത്യൻ സൈൻ ലാംഗ്വേജ് ഗൗരവത്തോടും ആത്മാർഥതയോടും കൂടി അഭ്യസിക്കട്ടെ എന്നും സിൽവി പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News