'കൊലപാതകത്തിൽ പങ്കില്ല, ആഭ്യന്തര വകുപ്പ് പക്ഷപാതപരമായി പ്രവർത്തിക്കുന്നു'; എസ്.ഡി.പി.ഐ

കേരളത്തിൽ ന്യൂനപക്ഷ വർഗീയത ഇല്ലെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2022-04-19 11:59 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: പാലക്കാട്ടെ കൊലാപതകത്തിൽ എസ്.ഡി.പി.ഐക്ക് പങ്കില്ലെന്നും ആഭ്യന്തര വകുപ്പ് പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നും എസ്.ഡി.പി.ഐസംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.  'രാഷ്ട്രീയ വളർച്ചയാണ് എസ്.ഡി.പി.ഐ ലക്ഷ്യം. കേരളത്തിൽ ന്യൂനപക്ഷ വർഗീയത ഇല്ല. പുതിയ സംഭവവികാസങ്ങൾ രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുളവാക്കുന്നതാണ്.പരിശീലനം ലഭിച്ച ആയിരക്കണക്കിന് ആർഎസ്എസുകാർ കേരളത്തിലുണ്ട്.കേരളത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും' അദ്ദേഹം പറഞ്ഞു.

രണ്ട് സംഘടനകളും ഒന്നാണെന്ന് സമീകരിക്കുന്നത് അപകടകരമാണ്.ഒറ്റപ്പെട്ട ശബ്ദങ്ങളെ പോലും വർഗീയതയെന്ന് പറയുന്നു.മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനം രാജ്യത്ത് അനാവശ്യമാണെന്നാണ് നിലപാടെന്നും' അഷ്‌റഫ് മൗലവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News