എല്ലാ കഥകളിലും വില്ലൻ വേണം, ഇപ്പോൾ വരുന്ന കഥയിൽ ഞാന്‍ വില്ലനായെന്ന് മാത്രം: വി.ഡി സതീശൻ

'തരൂരിന്‍റെ കഴിവിൽ അസൂയയുണ്ട്, മിണ്ടുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനം'

Update: 2022-11-27 13:34 GMT
Editor : Lissy P | By : Web Desk

കൊച്ചി: താൻ തരൂരിനോട് മിണ്ടുന്നില്ല എന്നത് മാധ്യമവ്യാഖ്യാനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്രൊഫഷണല് കോൺഗ്രസ് വേദിയിലായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

'താനും തരൂരും പലവട്ടം പലയിടത്തും സംസാരിച്ചു.പരസ്പരം അഭിവാദ്യംചെയ്തു. ക്യാമറക്ക് വേണ്ടി 'തരൂർ ജി' എന്ന് വിളിച്ച് അഭിവാദ്യം ചെയ്യാനാകില്ല.തരൂരിനോട് ഇഷ്ടവും ബഹുമാനവുമുണ്ട്. തരൂരിൻറെ കഴിവിൽ അസൂയയുണ്ട്. എല്ലാ കഥകളിലും ഒരുവില്ലൻ വേണം. ഇപ്പോൾ വരുന്ന കഥയിൽ താൻ വില്ലനായെന്ന് മാത്രം'- സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ തെറ്റിദ്ധിക്കാതിരിക്കാനാണ് ഇത്രയും പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി.

Advertising
Advertising

നേരത്തെ പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ശശി തരൂരിനെ പുകഴ്ത്തി യുവനേതാക്കൾ  രംഗത്തെത്തിയിരുന്നു. തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡനും ഒപ്പമുള്ളവരെയല്ല എതിരാളികളെയാണ് ഫൗൾ ചെയ്യേണ്ടതെന്ന് മാത്യുകുഴൽനാടന്റെ പരോക്ഷ വിമർശനം.ഫുട്‌ബോളിൽ ഗോൾ അടിക്കുന്നവരാണ് സ്റ്റാറാകുന്നത്. പക്ഷേ ഗോളി നന്നാവണമെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു.പാർട്ടിയിൽ ഗോളി പാർട്ടി പ്രവർത്തകരാണ്.മാറ്റങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം.ഇതിനിടയിൽ ഫൗൾ ചെയ്യുന്നവരുണ്ടാവും.എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ലെന്നും കുഴൽനാടൻ പറഞ്ഞു.

അതേസമയം,ലോകം മുഴുവൻ ശശി തരൂരിന്റെ പ്രസംഗത്തിന് കാത്തിരിക്കുന്നെന്നും ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോൾ ഗ്ലോബൽ കമ്യൂണിറ്റി പറയുന്നത് ശശി തരൂരിനെയാണെന്നും ഹൈബി ഈഡൻ പറഞ്ഞു.ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ശശി തരൂരിന്റെ ശേഷി കോൺഗ്രസ് ഉപയോഗിക്കണം.ശശി തരൂരിനെ ഇന്ത്യക്ക് ആവശ്യമാണെന്നും ഹൈബി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News