'വോട്ട് ചെയ്യാൻ പോകണം, പക്ഷേ കപ്പൽ ടിക്കറ്റില്ല'; പ്രതിസന്ധിയിലായി കേരളത്തിലെ ലക്ഷദ്വീപ് നിവാസികൾ

ടിക്കറ്റുകൾ മൊത്തമായി ഏജൻസികൾ ബുക്ക് ചെയ്യുന്നതിനാൽ സാധാരണക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്

Update: 2024-04-07 16:01 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കേരളത്തിൽ ജീവിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നതിന് ആവശ്യമായ കപ്പൽ ടിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന്  പരാതി. കപ്പൽ ടിക്കറ്റുകൾ റിലീസ് ചെയ്യുന്ന ഓൺലൈൻ സൈറ്റിന് നിലവാരമില്ലെന്നും  ടിക്കറ്റുകൾ മൊത്തമായി ഏജൻസികൾ ബുക്ക് ചെയ്യുന്നതിനാൽ സാധാരണക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.

ലക്ഷദ്വീപ് നിവാസികളായ 3500 അധികം ആളുകളാണ് കൊച്ചിയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പഠിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായുള്ളത്. തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ വോട്ട് ചെയ്യാനായി ഭൂരിഭാഗം പേരും ടിക്കറ്റുകൾക്കായി ശ്രമിച്ചെങ്കിലും ഓൺലൈൻ സൈറ്റിൽ പേയ്‌മെന്റ് ഓപ്ഷൻ എത്തുമ്പോൾ സൈറ്റ് തകരാറിൽ ആകുന്ന അവസ്ഥയാണ്.

Advertising
Advertising

കപ്പലുകളുടെ 50ശതമാനം ടിക്കറ്റുകൾ ഓഫ് ലൈൻ റിലീസിംഗ് നടത്തണമെന്നും  പഠന ആവശ്യത്തിനായി വന്ന വിദ്യാർഥികൾക്ക് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ഉറപ്പുവരുത്തി ദ്വീപിൽ വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നും ദ്വീപ് നിവാസികൾ ഇലക്ഷൻ ചുമതല വഹിക്കുന്ന ചീഫ് ഇലക്ടറൽ ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു.

മിനിക്കോയി കവരത്തി ആന്ത്രോത്ത് ദ്വീപുകളിലെ നിവാസികളാണ് ആവശ്യമായ ടിക്കറ്റ് കിട്ടാതെ  കുടുങ്ങിയിരിക്കുന്നത്. ഈ ദ്വീപുകളിലേക്ക് കൂടുതൽ കപ്പൽ വെസൽ സർവീസുകളും വേണമെന്നാണ് ഇവരുടെ ആവശ്യം. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News