കുഞ്ഞിന് രോഗം വന്നപ്പോള്‍ ചികിത്സ നല്‍കിയില്ല; ഒരു വയസുകാരന്റെ മരണത്തില്‍ അന്വേഷണം

കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്

Update: 2025-06-28 06:56 GMT

മലപ്പുറം: കാടാമ്പുഴയില്‍ ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News