Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: തനിക്കെതിരായ രണ്ടാംകേസ് കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ ഇരയോ മൊഴിയോ ഇല്ല. കെപിസിസി പ്രസിഡന്റിന് വന്ന ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നിട്ടേയില്ലായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കേസില്‍ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരിഗണിക്കും. അതിവേഗ കോടതിയാണ് പരിഗണിക്കുക.
രാഹുലിനെതിരെ ബംഗളൂരു സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് കെസെടുത്തത്. കെപിസിസിക്ക് നല്‍കിയ ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് ആണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം തന്നെയാണ് രണ്ടാമത്തെ കേസും പരിഗണിക്കുന്നത്.