പേര്യയിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇവർ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ നൽകുന്നവർക്ക് ഉചിതമായ പാരിതോഷികം നൽകുമെന്നുമാണ് നോട്ടീസിൽ പറയുന്നത്

Update: 2023-11-15 10:10 GMT
Advertising

വയനാട്: പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുന്ദരി, ലത എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.


സുന്ദരി ഗീത, ബിദ്രു എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ലതയും മൂന്ന് പേരുകളിലാണ് അറിയപ്പെടുന്നത്. ലത, ലോകമ്മ, ശ്യാമള എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. ലതയുടെ മൂന്ന് തരത്തിലുള്ള ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.


നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇവർ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ നൽകുന്നവർക്ക് ഉചിതമായ പാരിതോഷികം നൽകുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഇവരെക്കുറിച്ച് വിവരങ്ങള്‍ നൽകുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News