'വന്നത് ആളൂരിനെ കാണാൻ'; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു

എഴുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍

Update: 2025-11-24 14:32 GMT

എറണാകുളം: എറണാകുളത്ത് നിന്ന് കസ്റ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ വിട്ടയച്ചു. അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്‍കി. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഇല്ലാത്തതിനാലാണ് വിട്ടയച്ചത്.

ഇന്ന് രാവിലെ മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ ഇന്നലെ രാത്രി തടഞ്ഞുവെച്ചിരുന്നത്. മറ്റൊരു കേസില്‍ ഹാജരാകാന്‍ എത്തിയതെന്നായിരുന്നു വാദം. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ആളൂര്‍ വക്കീലിനെ കാണാനാണ് എത്തിയതെന്നും ഇവിടെയെത്തിയപ്പോഴാണ് മരിച്ച വിവരമറിയുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.

എഴുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. നിലവില്‍ കേരളത്തില്‍ കേസുകളൊന്നും ഇല്ല. തൃശൂരിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശൂരിലെ കവര്‍ച്ച കേസില്‍ ബണ്ടി ചോറിനെ കോടതി വെറുതെ വിട്ടിരുന്നു.

2013 ജനുവരിയില്‍ തിരുവനന്തപുരത്തെ മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോര്‍ കേരളാ പൊലീസിന്റെ പിടിയിലായിരുന്നു. പിന്നീട് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇയാള്‍ യുപിയിലും അറസ്റ്റിലാവുകയായിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News