കോഴിക്കോട് കോർപറേഷൻ; ഒ. സദാശിവ‌ൻ എൽഡിഎഫ് മേയർ സ്ഥാനാർഥി

ഡോ. ജയശ്രീ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും

Update: 2025-12-18 12:04 GMT

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ തടമ്പാട്ടുത്താഴം വാർഡിൽ നിന്ന് വിജയിച്ച ഒ.സദാശിവ‌നെ എൽഡിഎഫ് മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നിലവിൽ കോർപറേഷൻ കൗൺസിൽ പാർട്ടി ലീഡറും, സിപിഎം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി. സിപിഎം വേങ്ങേരി ഏരിയ കമ്മിറ്റി അംഗവുമാണ് സദാശിവൻ. നിലവിലെ ഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സണായ ഡോ. ജയശ്രീ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും.

രണ്ട് തവണ കൗൺസിലറായ സദാശിവന്റെ പരിചയസമ്പന്നതയാണ് സദാശിവന്റെ പേരിലേക്ക് എത്താനുള്ള കാരണം. യുഡിഎഫ് സീറ്റെണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികളും ഇത്തവണ എൽഡിഎഫിന് കിട്ടില്ല. 26 നാണ് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ്. അതിന് മുമ്പായി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും.

കോഴിക്കോട് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്ക് മത്സരിക്കുമെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും. ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപിയുടെ പിന്തുണ വേണ്ടെന്നും എം.കെ രാഘവൻ എംപി പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News