മെഡിക്കല്‍ പി.ജി; ഒ.ബി.സി സംവരണം വർധിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ

30 ശതമാനം സംവരണം നൽകണമെന്ന സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ശിപാർശയും സർക്കാർ അവഗണിച്ചു

Update: 2021-08-03 14:52 GMT

മെഡിക്കൽ പി.ജി കോഴ്സിലെ ഒ.ബി.സി സംവരണം വർധിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ. നിലവിലുള്ള ഒമ്പത് ശതമാനം കൂട്ടാനാവില്ലെന്നാണ് സർക്കാർ ഉത്തരവ്. 30 ശതമാനം സംവരണം നൽകണമെന്ന സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ശിപാർശയും സർക്കാർ അവഗണിച്ചു. ഒ.ബി.സി വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. 

സം​സ്ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 65 ശ​ത​മാ​നം വ​രു​ന്ന ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ നി​ല​വി​ൽ ഒ​മ്പ​ത്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്​ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ൽ സം​വ​ര​ണം. കഴി​ഞ്ഞ​വ​ർ​ഷം മെ​ഡി​ക്ക​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ൽ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ (ഇ.​ഡ​ബ്ല്യു.​എ​സ്) പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ നീ​ക്കി​വെ​ച്ച​തോ​ടെ​യാ​ണ്​ ഒ.​ബി.​സി സം​വ​ര​ണം ഒ​മ്പ​ത്​ ശ​ത​മാ​ന​ത്തി​ൽ ഒ​തു​ങ്ങി​യ​ത്​ ച​ർ​ച്ച​യാ​യ​ത്. 

Advertising
Advertising

സം​വ​ര​ണം 30 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26നാണ്​ ​പിന്നാക്ക വിഭാഗ കമ്മീഷൻ ശിപാര്‍ശ ചെയ്തത്. സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്ര​കാ​രം വി​ഷ​യം പ​ഠി​ച്ചാണ് റി​ട്ട. ജ​സ്​​റ്റി​സ്​ ജി. ​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​ൻ​ ഉ​പ​ദേ​ശം ന​ൽ​കി​യ​ത്​.

എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ ബി​രു​ദ​ കോ​ഴ്​​സു​ക​ൾ​ക്ക്​ നി​ല​വി​ൽ 30 ശ​ത​മാ​ന​മാ​ണ് ഒ.​ബി.​സി​ സം​വ​ര​ണം. മെ​ഡി​ക്ക​ൽ, ഡെൻറ​ൽ ബി​രു​ദ കോ​ഴ്​​സു​ക​ളി​ലും പി.​ജി കോ​ഴ്​​സു​ക​ളി​ലും അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ലെ പ്ര​വേ​ശ​ന​ത്തി​ന്​ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ന്​ 27 ശ​ത​മാ​നം സം​വ​ര​ണം നല്‍കാന്‍​ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News