ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി

'കിറ്റിന്‍റെ ആവശ്യമില്ലെന്ന് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ പറയുന്നു. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു പിടിക്കും'

Update: 2023-07-25 03:38 GMT

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ. കിറ്റിന്‍റെ ആവശ്യമില്ലെന്ന് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ പറയുന്നു. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു പിടിക്കും. പ്രളയ സമയത്ത് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ എല്ലാവർക്കും കിറ്റ് നൽകിയെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങളിൽ ഒന്നുരണ്ടെണ്ണത്തിന്റെ കുറവുണ്ടെങ്കിൽ അതിനെ പർവതീകരിച്ച് കാണിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സപ്ലൈകോയ്ക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. കുറവുകളുണ്ടെങ്കിൽ പരിഹരിക്കും. ഇത്തവണയും മെച്ചപ്പെട്ട ഓണച്ചന്ത ഉണ്ടാകും. വിൽപനയെ തകർക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

Advertising
Advertising

സബ്സിഡി സാധനങ്ങൾ കിട്ടാനില്ലെന്ന് പരാതി

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇത് പിടിച്ച് നിർത്തുന്നതിനും സബ്സിഡിയായി പൊതുജനങ്ങൾക്ക് സാധനങ്ങൾ നൽകുന്നതിനുമാണ് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. സബ്സിഡി ആയി കിട്ടുന്ന അവശ്യസാധനങ്ങൾ പോലും ഉപഭോക്താക്കൾക്ക് കിട്ടുന്നില്ല. അരി ഇനത്തിൽ ആകെ ഉള്ളത് ജയ അരി മാത്രമാണ്. പഞ്ചസാര അടക്കമുള്ള സാധനങ്ങൾ ഇതുവരെയും എത്തിയിട്ടില്ല.

പരിപ്പ്, വൻപയർ, ചെറുപയർ, കടല, മുളക്, പഞ്ചസാര, കുറുവ അരി എന്നിവയാണ് സബ്സിഡി ഇനത്തിൽ കിട്ടാത്ത പ്രധാന അവശ്യ സാധനങ്ങൾ. സബ്സിഡി ഇനത്തിൽ 13 സാധനങ്ങളിൽ 4 എണ്ണം മാത്രമാണ് മലപ്പുറത്ത് ഉള്ളത്. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും സമാന അവസ്ഥയാണുളളത്.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News