വളാഞ്ചേരി കഞ്ഞിപ്പുരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കണ്ടെത്തിയ മൃതദേഹം കാണാതായ 21 കാരിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Update: 2021-04-20 15:21 GMT
Editor : Nidhin | By : Web Desk

വളാഞ്ചേരി കഞ്ഞിപ്പുരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കഞ്ഞിപ്പുരയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ അയൽവാസി അൻവറിനെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ടെത്തിയ മൃതദേഹം കാണാതായ 21 കാരിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് കഞ്ഞിപ്പുര ചോറ്റൂർ ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ഒരു ക്വാറിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്. മാർച്ച് പത്തിന് മൃതദേഹം കണ്ടെത്തിയതിന് 100 മീറ്റർ മാറിയുള്ള ഒരു വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. ആ പെൺകുട്ടിയുടേതാണോ ഈ മൃതദേഹം എന്നാണ് പോലീസ് സംശയിക്കുന്നത്.

Advertising
Advertising

21കാരി സുബീറ ഫർഹത്തിനെയാണ് കാണാതായത്. പെൺകുട്ടിയുടെ തിരോധാനത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി നിൽക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹത്തിന്റെ ഒരു കാല് മാത്രമാണ് പുറത്തു കാണുന്നത്. നാളെ മാത്രമേ മൃതദേഹം പൂർണമായി പുറത്തെടുക്കൂ.

അതിന് ശേഷം മാത്രമേ മൃതദേഹം ആരുടേതാണ് എന്ന പരിശോധന നടത്താൻ സാധിക്കൂ. പെൺകുട്ടിയുടെ അയൽവാസിയായ അൻവറിന്റെ പറമ്പിൽ പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയിൽ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്‌പ്പോഴാണ് സംഭവത്തിൽ കൂടുതൽ സംശയം ബലപ്പെട്ടത്. അതിനെ തുടർന്ന് പ്രദേശത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ കൂടുതൽ പരിശോധനയും അന്വേഷണവും നാളെ രാവിലെ നടക്കും.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News