Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: മലപ്പുറം അരീക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പൂവത്തിക്കൽ സ്വദേശി അസീസ്, എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷമീർ ബാബു എന്നിവരാണ് 196 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വില്‍പ്പനക്കായി എത്തിച്ചിരുന്ന എംഡിഎംഎ പിടികൂടിയത്.
വയനാട് പൊഴുതനയിലും 35 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. മുട്ടിൽ സ്വദേശി അബ്ദുൽ നാസർ ആണ് പിടിയിലായത്. ഇന്നലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് കാസർകോട് സ്വദേശികളിൽ നിന്ന് 255 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു.