തൃശൂർ ചാലക്കുടിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഹൃദയാഘാതം വന്നയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം

Update: 2021-06-16 04:31 GMT
Editor : Nidhin | By : Web Desk

തൃശൂർ  ചാലക്കുടി ആനമല ജംഗ്ഷനിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. മാള കുഴൂർ സ്വദേശി ജോൺസൺ (50) ആണ് മരിച്ചത്.  മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയാണ് അപകടം നടന്നത്. റോഡ് പണി നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. ഹൃദയാഘാതം വന്നയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. റോഡ് പണി നടക്കുന്ന കുഴിയിലേക്ക് ആംബുലന്‍സ് ഇടിച്ചിറങ്ങുകയായിരുന്നു. സ്ഥലത്ത് റോഡ് നവീകരണം നടക്കുന്നതായി യാതൊരു സൂചനാ ബോര്‍ഡുകളും ഇല്ലായിരുന്നു. 

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News