കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

മരിച്ച പത്തനംതിട്ട സ്വദേശി അരവിന്ദിന്റെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു

Update: 2023-06-20 02:21 GMT
Editor : Shaheer | By : Web Desk

പാലക്കാട്: കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം. സ്റ്റീൽ കമ്പനിയിലെ ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ ഓപറേറ്ററാണ് തീപൊള്ളലേറ്റുമരിച്ച അരവിന്ദ്. അരവിന്ദിന്റെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് തീപിടിത്തത്തിൽ പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Advertising
Advertising
Full View

ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

Developing story...

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News