മ​ദ്യപാനത്തിനിടെ തർക്കം; പത്തനംതിട്ട കലഞ്ഞൂരിൽ ഒരാൾ കൊല്ലപ്പെട്ടു

കഞ്ചോട് സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. ഒന്നാംകുറ്റി സ്വദേശി ശിവപ്രസാദുമായുണ്ടായ തർക്കത്തിനിടെയാണ് മനു കൊല്ലപ്പെട്ടത്.

Update: 2025-01-25 02:21 GMT

Representative Image

പത്തനംതിട്ട: കലഞ്ഞൂർ ഒന്നാംകുറ്റിയിൽ മദ്യപാനത്തെനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഞ്ചോട് സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്.

ഒന്നാംകുറ്റി സ്വദേശി ശിവപ്രസാദുമായുണ്ടായ തർക്കത്തിനിടെയാണ് മനു കൊല്ലപ്പെട്ടത്.  

വെള്ളിയാഴ്ച രാത്രി ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു.

ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News