ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് മാറ്റും
ഉമ്മൻചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സന്ദർശിച്ചു
Update: 2023-02-11 07:01 GMT
Oommen Chandy
തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും. എഐസിസി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാകും മാറ്റുക. ഉമ്മന്‍ ചാണ്ടിയുടെ ന്യൂമോണിയ മാറിയെന്നും ക്ഷീണിതനാണെന്നും മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സന്ദർശിച്ചു.
ഉമ്മൻചാണ്ടിയുടെ രോഗാവസ്ഥയെ കുറിച്ച് ചിലർ വ്യാജരേഖയുണ്ടാക്കിയെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ബംഗളൂരുവിലെ എച്ച് സിജി ആശുപതിയുടെ പേരിലാണ് വ്യാജ രേഖ ഉണ്ടാക്കിയത്. കുടുംബത്തോട് എന്തിനാണ് ക്രൂരതയെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.