Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ നൽകി ചീഫ് സെക്രട്ടറി. പ്രശാന്ത്, ഐഎഎസ് ഉദ്യോഗസ്ഥനെ വിമർശിച്ചു എന്നും സസ്പെൻഷനിൽ ആയ ശേഷം മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നും ചാർജ്ജ് മെമ്മോയിൽ ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന് നേരെയാണ് പ്രശാന്ത് പരസ്യവിമർശനം ഉന്നയിച്ചത്
കെ. ഗോപാലകൃഷ്ണനെയും എന്‍. പ്രശാന്തിനെയുമായിരുന്നു കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഗുരഗതരമായ കണ്ടെത്തലുകളും കുറ്റപ്പെടുത്തലുകളും കെ. ഗോപാലകൃഷ്ണനു നല്‍കിയ ചാര്‍ജ് മെമ്മോയില്‍ ഉണ്ടയിരുന്നില്ല. ഇതിന് പിന്നാലെയാണ് എന്‍. പ്രശാന്തിന് ചീഫ് സെക്രട്ടറി ചാര്‍ജ് മെമ്മോ നല്‍കിയിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനെ വിമർശിച്ചു, സസ്പെൻഷനിൽ ആയ ശേഷം മാധ്യമങ്ങൾക്ക് അഭിമുഖം നൽകി എന്നാണ് എന്‍. പ്രശാന്തിന് നൽകിയ ചാർജ് മെമ്മോയിൽ പറയുന്ന പ്രധാന വിമർശനം.