മുൻവനം മന്ത്രിയുടെ സ്റ്റാഫിന് വനംകൊള്ളക്കാരുമായി എന്താണ് ബന്ധമെന്ന് പ്രതിപക്ഷ നേതാവ്‌

മന്ത്രിയുടെ സ്റ്റാഫ് വനം മാഫിയക്കാരനെ വിളിച്ചതെന്തിനെന്ന് സതീശൻ ചോദിച്ചു.

Update: 2021-06-24 08:41 GMT

മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് വനം കൊള്ളക്കാരനുമായി എന്താണ് ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിയുടെ സ്റ്റാഫ് വനം മാഫിയക്കാരനെ വിളിച്ചതെന്തിനെന്ന് സതീശൻ ചോദിച്ചു. മരം മുറി വിവാദം പരിശോധിക്കാന്‍ മൂന്നംഗ വസ്തുതാന്വേഷണ സമിതിയെ യു.ഡി.എഫ് പ്രഖ്യാപിച്ചു.

മരംമുറി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചാണ് ഗുരതരമായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. മുന്‍ വനം മന്ത്രിയുടെ അഡീഷണല്‍ പിഎസ്, ജി ശ്രീകുമാറും മരം മുറി കേസിലെ പ്രതിയും തമ്മില്‍ നിരന്തര ബന്ധം ഉണ്ടായിരുന്നുവെന്നാണ് സതീശന്‍റെ ആരോപണം. 

Advertising
Advertising

മുന്‍ വനം,റവന്യു മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരം മുറി വിവാദം പരിശോധിക്കാനായി അഡ്വ സുശീല ഭട്ട്,പ്രൊഫ, ഇ കുഞ്ഞികൃഷ്ണന്‍, ജയരാജ് ഐഎഫ്എസ് എന്നിവരടങ്ങിയ സമിതിയെ യു.ഡി.എഫ് നിയോഗിച്ചു.1000 കേന്ദ്രങ്ങളിലായിരുന്നു യുഡിഎഫിന്‍റെ പ്രതിഷേധം.

വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതി, മുൻ വനം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ രേഖകള്‍ പുറത്ത് വന്നിരുന്നു. വയനാട് മുട്ടിലില്‍ നിന്നും കോടികളുടെ മരം മുറിച്ച് കടത്തിയ അതേ ദിവസമാണ് അന്നത്തെ വനം വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി ശ്രീകുമാറിന്‍റെ ഫോണിലേക്ക് പ്രതി ആന്‍റോ അഗസ്റ്റിന്റെ ഫോണ്‍ വന്നത്. 

.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News