'ഉപഗ്രഹ സർവേ അവ്യക്തം'; ബഫർ സോൺ വിഷയത്തില്‍ നേരിട്ടുള്ള സർവേ നടത്തണമെന്ന് പ്രതിപക്ഷം

'സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം, ബഫർ സോൺ സമരം പ്രതിപക്ഷം ഏറ്റെടുക്കും'

Update: 2022-12-18 06:56 GMT
Advertising

കൊച്ചി: ബഫർ സോണിൽ ഉപഗ്രഹ സർവേ നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉപഗ്രഹ സർവേ അവ്യക്തമാണ്. നേരിട്ടുള്ള സർവേ ഉടൻ നടത്തണം. സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും ബഫർ സോൺ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെ സംശയം തീർക്കാൻ സംസ്ഥാന സർക്കാറിനായില്ല. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കി. വ്യക്തതയില്ലാത്ത ഉത്തരവാണ് സംസ്ഥാന സർക്കാർ ഇറക്കിയത്. പ്രശ്‌നത്തെ സർക്കാർ ഗൗരവമായി കാണണം. ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. വിഷയത്തിൽ കെ റെയിൽ മോഡൽ സമരം സംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.

ഇപ്പോൾ കാര്യങ്ങൾ മനസിലാക്കിയിട്ട് കാര്യമില്ല. വിവാദമായപ്പോഴാണ് പോരായ്മകൾ പഠിക്കുന്നത്. അതുവരെ ഫ്രീസറിൽ വെച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News