വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനം; എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഇന്ന് ഏകീകൃത കുർബാന നടപ്പിലാക്കും

സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളികളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

Update: 2023-08-20 02:14 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി:  എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള പള്ളികളിൽ ഇന്ന് ഏകീകൃത കുർബാന നടപ്പിലാക്കും. കുർബാന വിഷയത്തിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനയുടെ അടിസ്ഥാനത്തിലാണ് ഏകീകൃത കുർബാന അർപ്പിക്കുന്നത്.

 ഏകീകൃത കുർബാന അർപ്പിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള വൈദികർക്ക് ആർച്ച് ബിഷപ്പ് സിറിൽ വാസിലാണ് കത്തയച്ചത് എല്ലാവർക്കും നിർദേശം ലഭിച്ചെന്ന് ഉറപ്പിക്കാനാണ് രജിസ്ട്രേഡ് തപാലിൽ കത്ത് അയച്ചിരിക്കുന്നത്.

പള്ളികളിൽ ഏകീകൃത കുർബാന നടപ്പിലാക്കിയാൽ തടയുമെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളികളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News