മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്

Update: 2026-01-28 06:20 GMT

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായിരുന്നു. എന്നാൽ കേസ് ഡയറിയിലെ വിവരങ്ങൾ കൂടുതൽ പരിശോധിക്കാനുണ്ടെന്ന് നിരീക്ഷിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. പരാതിക്കാരിയുടേത് എന്ന നിലയിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുരുന്നു. പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുമ്പ് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹാജരാക്കിയത്. 

Advertising
Advertising

ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ആശ്വാസം നൽകുന്നതാണ് വിധി. 

അതേസമയം, ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News