'ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല എഫ്‍സിആര്‍എ നിയന്ത്രണങ്ങൾ'; ആശങ്കയുണ്ടെന്ന് ഓർത്തഡോക്‌സ് സഭ

നിലവിലുള്ള എഫ്‍സിആര്‍എ നിയമം ക്രൈസ്തവ സഭകളെയും ന്യൂനപക്ഷങ്ങളെയും ഞെരുക്കുന്നവയാണെന്ന് യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു

Update: 2026-04-02 04:29 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാം എന്ന പ്രവണത കേന്ദ്രത്തിനുണ്ടോ എന്ന ആശങ്കയുണ്ടെന്ന് ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിയസ്‌കോറസ്. ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല എഫ്‍സിആര്‍എ നിയന്ത്രണങ്ങളെന്നും സഭയുടെ പ്രവർത്തനങ്ങളെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'നിലവിലുള്ള എഫ്‍സിആര്‍എ നിയമം ക്രൈസ്തവ സഭകളെയും ന്യൂനപക്ഷങ്ങളെയും ഞെരുക്കുന്നവയാണ്. വീണ്ടും വീണ്ടും പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് വിവാദത്തിലാക്കി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്ന പ്രവണതയാണ് കാണുന്നത്. ന്യൂനപക്ഷത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന പ്രവണത ഉണ്ടോ എന്നും ക്രൈസ്തവ സഭക്കുണ്ട്'. അദ്ദേഹം പറഞ്ഞു.

Advertising
Advertising

 അതേസമയം, എഫ്‍സിആര്‍എ ബില്ലിൻ്റെ വിശദാംശങ്ങൾ പൂർണമായും പുറത്ത് വന്നതോടെയാണ് എല്ലാ ക്രൈസ്തവ സഭകളും ബിജെപിക്ക് എതിരായത്.ബിൽ പാസാക്കിയാൽ തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി മൂന്നാംസ്ഥാനത്ത് എത്തുമെന്ന ആശങ്ക, നേതാക്കൾ പരസ്പരം പങ്കിട്ടിരുന്നു. കേരളനേതാക്കളുടെ കൂടി ആശങ്ക പരിഗണിച്ചാണ് ഇന്നലെ നടക്കാനിരുന്ന ചർച്ച മാറ്റിയത്.

വിശദ ചർച്ചക്കായി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാൻ സമ്മർദം ചൊലുത്തണമെന്നായിരുന്നു സിബിസിഐയുടെ ആവശ്യം. ഇക്കാര്യം നടക്കാതെപോയതിൽ ബിഷപ് കൗൺസിലിനും അസ്വസ്ഥതയുണ്ട്.

ബില്ല് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യം ഓർമയിൽ ഉണ്ടാകുമെന്നാണ് സിബിസിഐ പിആര്‍ഒ റോബിൻസൺ റോഡ്രിഗസ് പറഞ്ഞത്. എഫ്‍സിആര്‍എയിൽ പൊരുത്തക്കേ് കണ്ടെത്തിയാൽ എൻജിഒയുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കുമെന്ന ഭേദഗതിയോടാണ് ബില്ല് സഭയിൽ എത്തിയത്.മതപരിവർത്തനത്തിനെതിരായ നടപടിയെന്നനിലയിലാണ് കേന്ദ്രസഹമന്ത്രി നിത്യാനന്ദറായി ലോക്‌സഭയിൽ ബില്ലവതരിപ്പിച്ചത്.

ബിൽ സഭയുടെ മേശപ്പുറത്ത് വച്ചപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കി.ഇനി ചർച്ചയില്ലെന്ന് കേന്ദ്രമന്ത്രി കിരൺറിജിജു കൂടി അറിയച്ചതോടെയാണ് വരും സമ്മേളനത്തിൽ ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News