ചാലിയാറിൽ വീണ്ടും നീർനായ ആക്രമണം

രണ്ടുദിവസത്തിനിടെ 12ലധികം പേർക്കാണ് നീർനായയുടെ കടിയേറ്റത്

Update: 2023-05-10 03:04 GMT

കോഴിക്കോട്: ചാലിയാറിൽ വീണ്ടും നീർനായ ആക്രമണം. കോഴിക്കോട്,മലപ്പുറം ജില്ലകളിൽപ്പെട്ട ഇരുകരകളിലെയും കടവുകളിൽ കുളിക്കാൻ ഇറങ്ങിയവരെയാണ് നീർ നായ ആക്രമിച്ചത്. രണ്ടുദിവസത്തിനിടെ 12ലധികം പേർക്കാണ് നീർനായയുടെ കടിയേറ്റത്.

തിങ്കളാഴ്ച രാവിലെ മാവൂർ മണന്തലക്കടവിൽ കുളിക്കാൻ ഇറങ്ങിയ മാവൂർ മതിലകത്ത് പറമ്പിൽ അയാഷ് അബ്ദുല്ലക്കാണ് നീർനായയുടെ കടിയേറ്റു. രാവിലെ എട്ടോടെ കൂട്ടുകാരോടൊപ്പം കടവിൽ കുളിക്കാൻ എത്തിയപ്പോൾ പഴയ ബോട്ടുജെട്ടിക്കടുത്തുവെച്ച് കാലിന് കടിയേൽക്കുകയായിരുന്നു.

Advertising
Advertising

പൂളക്കോട് സ്വദേശി അഹമദ്കുട്ടിക്ക് വീടിനടുത്ത് പൂളക്കോട് കടവിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഇരുകാലിലും കടിയേറ്റിരുന്നു . ആക്രമണത്തിൽ അഹമ്മദ് കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

എളമരം കടവിനടുത്ത് എടക്കുനി ഭാഗത്തും, മൂഴിക്കൽ, മപ്രം തുടങ്ങിയ കടവുകളിലും കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. നീർനായ ശല്യം രൂക്ഷമായതോടെ ഭീതിയിലാണ് പ്രദേശവാസികൾ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News