കൊച്ചിയിൽ നടുറോഡിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കൊച്ചി മരോട്ടിച്ചുവടിലാണ് തിരുവോണദിവസം രാവിലെ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്

Update: 2024-09-15 08:09 GMT
Editor : rishad | By : Web Desk

കൊച്ചി: നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി മരോട്ടിച്ചുവടിലാണ് തിരുവോണ ദിവസം രാവിലെ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഇടപ്പള്ളി കൂനംതൈ സ്വദേശി പ്രവീണ്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവം കൊലപാതകമാണെന്നാണ് സംശയം. യുവാവിന്റെ ശരീരത്തില്‍ മുറിവുകളുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കൊച്ചി ഡി.സി.പി പറഞ്ഞു.

യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രദേശത്ത് ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തും വരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News