ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട, പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്ന് അബ്ദുറബ്ബ്

'ലീഗിനെതിരെ വാർത്തകൾ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേർത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ'

Update: 2021-08-18 15:13 GMT
Advertising

ലീഗിന് നേരെ മാധ്യമശ്രദ്ധ തിരിച്ചുവിടുന്നത് സര്‍ക്കാരാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. ഹരിതയിലെയും എംഎസ്എഫിലെയും ലീഗിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ് ബുക്കിലാണ് അബ്ദുറബ്ബിന്‍റെ പ്രതികരണം.

ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാൽ കുഴൽപ്പണക്കടത്തും സ്വർണക്കടത്തും ഡോളർ കടത്തും മരം മുറിയും കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും അരൂരിലെ ദേശീയപാത അഴിമതിയും പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നാണോ സർക്കാർ കരുതുന്നതെന്ന് അബ്ദുറബ്ബ് ചോദിച്ചു. ലീഗിനെതിരെ വാർത്തകൾ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേർത്താലും കേരളമിതൊന്നും മറക്കില്ലെന്നും അബ്ദറബ്ബ് പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഹരിതയിലെയും എം.എസ്.എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാം. ചാനൽ ചർച്ചകളിൽ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനൽ ജീവികളുടെയും ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാർട്ടിക്കു വേണ്ട.

ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാൽ കുഴൽപ്പണക്കടത്തും, സ്വർണക്കടത്തും, ഡോളർ കടത്തും, കരുവന്നൂർ ബാങ്ക് തട്ടിപ്പും, മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും, എ.എം ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതിൽ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നാണോ സർക്കാർ കരുതുന്നത്.

ലീഗിനെതിരെ വാർത്തകൾ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേർത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ.. 'ലീഗിതാ തീർന്ന്' എന്നും കരുതി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്... ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട.

ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാം.

ചാനൽ ചർച്ചകളിൽ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന...

Posted by P.K. Abdu Rabb on Wednesday, August 18, 2021

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News