പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച നടപടി; നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചു എന്ന് മന്ത്രി പി രാജീവ്

'ചാൻസലറായി ഗവർണർ തുടരേണ്ടതില്ല എന്ന കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നു'

Update: 2022-12-13 14:11 GMT
Advertising

തിരുവനന്തപുരം: ഗവർണർ തുടരേണ്ടതില്ല എന്ന കാര്യത്തിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഏകാഭിപ്രായമുണ്ടായിരുന്നു എങ്കിലും പ്രതിപക്ഷം അവസാന സമയത്ത് നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചു എന്ന് മന്ത്രി പി രാജീവ്. ചെറിയ വിയോജിപ്പ് മാത്രമായിരുന്നു പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുണ്ടായിരുന്നത്. എന്നാൽ ഇറങ്ങിപ്പോകേണ്ട വിയോജിപ്പുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഗവർണർ വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നത ഉണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമം ഉണ്ടായെന്ന് വി ഡി സതീശൻ പറഞ്ഞു. കൂടിയാലോചിച്ച് ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്. പ്രതിപക്ഷം മുന്നോട്ട് വച്ചത് ഫലപ്രദമായ നിർദ്ദേശമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News