'ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ'; ഇ.ഡി ചോദ്യംചെയ്യലില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി പി.വി അൻവർ

മറുപടി പറയാൻ സൗകര്യമില്ലെന്നും പി.വിഅൻവർ

Update: 2023-01-16 19:19 GMT

കൊച്ചി: ക്രഷർ ഇടപാട് കേസില്‍ ഇ.ഡി വിളിപ്പിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷുഭിതനായി പി.വി അൻവർ എം.എൽ.എ. ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു എംഎൽഎയുടെ പരിഹാസം. മറുപടി പറയാൻ സൗകര്യമില്ലെന്നും എം.എൽ.എ പ്രതികരിച്ചു.

കർണാടകയിലെ ക്രഷർ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് പിവി അൻവവറിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തത്. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. പരാതിയിൽ ഇ.ഡി നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ.

Advertising
Advertising

നേരത്തെ ഇതു സംബന്ധിച്ചുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News