പാലാ ബിഷപ്പ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ

"ബിഷപ്പിന്റെ വലത് ഭാഗത്ത് ബി.ജെ.പിയും ഇടതുഭാഗത്ത് സർക്കാരും"

Update: 2021-09-20 09:02 GMT
Advertising

 ബിഷപ്പിനെ വലത് ഭാഗത്ത് നിന്ന് ബി.ജെ.പിയും ഇടത് വശത്ത് ഗവൺമെന്റും പിറകിൽകൂടി കൈയ്യിട്ട് പിടിച്ചു ഉറപ്പിച്ച് നിർത്തിയിരിക്കുകയാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ. മതവിദ്വേഷം ആളിക്കത്തിക്കുന്ന ബിഷപ്പിന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ  ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"ഭരണാധികാരിശക്തികളുടെ ഒത്താശയോടെ വർഗ്ഗീയ ഫാഷിസ്റ്റ് കേന്ദ്രങ്ങൾ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വളർത്തി സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന പ്രവണത വർദ്ധിച്ചുവരുകയാണ്. പാലൊളി കമ്മിറ്റി റിപ്പോർട്ടിൽ ഇല്ലാത്ത 80:20 അനുപാതം അതിൽ തിരുകി കയറ്റുകയും റിപ്പോർട്ടിൽ ശക്തമായി ശുപാർശ ചെയ്ത അറബിക് സർവ്വകലാശാലയും മുസ്‌ലിം  സംവരണം തികയ്ക്കാനുള്ള ബാക്‌ലോഗ്  നികത്തലും നടപ്പാക്കാതെ അവഗണിച്ചതുമെല്ലാം വിദ്യാഭ്യാസ തൊഴിൽ രംഗത്തെ അക്രമമാണ്. എന്നാൽ ഇതൊന്നും വർഗ്ഗീയ കലാപം ആസൂത്രണം ചെയ്തവർക്ക് തൃപ്തിയാകാത്തതിനാൽ മുസ്‌ലിം  സമുദായത്തിന്റെ നെഞ്ചിലേക്ക് തൊടുത്തുവിട്ട വിഷലിപ്തമായ അസ്ത്രമാണ് പാലാബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ്." 




 


ഇക്കാര്യത്തിൽ ബിഷപ്പിനെ വലത് ഭാഗത്ത് നിന്ന് ബി.ജെ.പിയും ഇടത് വശത്ത് ഗവൺമെന്റും പിറകിൽകൂടി കൈയ്യിട്ട് പിടിച്ചു ഉറപ്പിച്ച് നിർത്തിയിരിക്കുകയാണ്. അതിന്റെ തെളിവാണ് മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി വിജയ രാഘവന്റെയും മന്ത്രി വാസവന്റെയും പ്രസ്താവനകൾ. ബി.ജെ.പി ഇത് ചെയ്യുന്നതിൽ അത്ഭുതമില്ല. എന്നാൽ മറ്റു രാഷ്ട്രീ യ പ്രസ്താനങ്ങൾക്ക് ഇത് നീതീകരിക്കാവുന്നതല്ല. ഈ സാഹചര്യത്തിൽ മതേതര ജനാധിപത്യ ശക്തികൾ സംയമനം പാലിച്ച് രാജ്യത്ത് സമാധാനം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News