'അടിയാണെങ്കിൽ അടി, ഞാൻ തിരിച്ചടിക്കുന്ന കൂട്ടത്തിലാണ്'; ഭരണം തുടങ്ങുംമുമ്പേ പാലാ നഗരസഭയിൽ അടി തുടങ്ങി
ഭരണപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് എൽഡിഎഫ് പ്രതിനിധികൾ രംഗത്തെത്തി
Update: 2025-12-26 12:21 GMT
കോട്ടയം: പാലാ നഗരസഭയിലെ അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയിൽ വാക്കുതർക്കം. മുൻ ഭരണസമിതിക്കെതിക്കെതിരെ കടുത്ത ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയതോടെയാണ് തർക്കത്തിൻ്റെ തുടക്കം. ഭരണപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് എൽഡിഎഫ് പ്രതിനിധികൾ രംഗത്തെത്തി. അടിയെങ്കിൽ തിരിച്ചടിയെന്ന് മുൻ ചെയർപേഴ്സൺ ബെറ്റിഷാജു പറഞ്ഞു. കായികമെങ്കിൽ അങ്ങനെയെന്നും ബെറ്റി കൂട്ടി ചേർത്തു.
ഫണ്ട് വീതം വച്ചതിൽ വിവേചന നടന്നതായും പ്രതിപക്ഷം രാഷ്ട്രീയം കളിച്ചാൽ ഒന്നിച്ച് പ്രതിരോധിക്കുമെന്നും നഗരസഭയിൽ ഒരു ശൗചാലയം പോലും നിർമിക്കാത്തവരാണ് മുൻ ഭരണസമിതിയെന്നുമാണ് യുഡിഎഫ് പ്രതിനിധി പറഞ്ഞത്.