പാലക്കാട് വാഹ​നാപകടം; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

തിരുവണ്ണാമല സ്വദേശി വി​ഘ്നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Update: 2024-10-23 03:41 GMT
Editor : നബിൽ ഐ.വി | By : Web Desk

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം. കാർ യാത്രികരായ കോങ്ങാട് സ്വദേശികളാണ് മരിച്ചത്. കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് രാത്രി 11 മണിക്കായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ നാല് പേരും മരിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു.

മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോങ്ങാട് മണ്ണന്തറ സ്വദേശികളായ ടി.വി വിഷ്ണു, കെ.കെ വിജീഷ്, വീണ്ടപ്പാറ സ്വ​ദേശി രമേശ് , മണിക്കശ്ശേരി സ്വദേശി മുഹദ് അഫ്സൽ, മഹേഷ് എന്നിവരാണ് മരിച്ചത്. അതേസമയം ലോറി ഡ്രൈവറായ തിരുവണ്ണാമല സ്വദേശി വി​ഘ്നേഷിനെ കല്ലിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertising
Advertising

വാഹനം പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് 8 മണിയോടെ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കും

കെഎൽ 55 എച്ച് 3465 എന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്‌. പ്രദേശത്തു പെയ്ത മഴയായിരിക്കാം അപകടത്തിനു കാരണമെന്നാണ് നിഗമനം. ജില്ലാ ആശുപത്രിയിൽ സ്ഥാനാർഥികളടക്കമുള്ള ജനപ്രതിനിധികൾ എത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് ഉച്ചവരെയുള്ള തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News