പള്ളിയോടം അപകടം; മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പുറപ്പെട്ട പള്ളിയോടം ഒഴുക്കിൽപ്പെട്ട് മറിയുകയായിരുന്നു.

Update: 2022-09-11 08:09 GMT
Editor : banuisahak | By : Web Desk

ആലപ്പുഴ: ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. നേവിയുടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചെന്നിത്തല സ്വദേശി രാഗേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

പതിനെട്ടുകാരനായ ആദിത്യൻ, ചെറുകോൽ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പ്ലസ്ടു വിദ്യാർഥിയാണ് ആദിത്യൻ. ചെറുകോൽ സ്വദേശിയാണ് വിനീഷ്. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പുറപ്പെട്ട പള്ളിയോടം ഒഴുക്കിൽപ്പെട്ട് മറിയുകയായിരുന്നു.

Advertising
Advertising

വലിയ പെരുമ്പുഴക്കടവിൽ രാവിലെ 8.00 മണിക്കായിരുന്നു അപകടം. ശക്തമായ ഒഴുക്കും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ ചെങ്ങന്നൂർ ആര്‍.ഡി.ഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News