സ്വന്തം പഞ്ചായത്തിൽ പാർട്ടി ഭരണം നഷ്ടമായി; തിരു. ഡി.സി.സി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവെച്ചു

പെരിങ്ങമല പഞ്ചായത്തിലെ പ്രസിഡന്റും രണ്ട് പാർട്ടി അംഗങ്ങളും പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു

Update: 2024-02-16 15:49 GMT

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിലെ പാർട്ടി ഭരണം നഷ്ടപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെച്ചതെന്ന് പാലോട് രവി മീഡിയവണിനോട് പറഞ്ഞു. പെരിങ്ങമല പഞ്ചായത്തിലെ പ്രസിഡന്റും രണ്ട് പാർട്ടി അംഗങ്ങളും പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു.

ലോക്സഭ തെര​ഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ എന്റെ സ്വന്തം പഞ്ചായത്തായ പെരിങ്ങമല പഞ്ചായത്തിലെ പ്രസിഡന്റും രണ്ട് പാർട്ടി അംഗങ്ങളും പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നതിലുള്ള ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാൻ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്നാണ് കെ.പി.സി.സി പ്രസിഡന്റിന് നൽകിയ രാജിക്കത്തിൽ പറയുന്നത്. 

അതെ സമയം പാലോട് രവിയുടെ രാജി സ്വീകരിക്കണ്ടെന്ന് കെ.പി.സി.സി. നേത്യത്വം തീരുമാനിച്ചു.പാലോട് രവിയുടെ രാജി വൈകാരിക പ്രതികരണമെന്നും വിലയിരുത്തിയാണ് നടപടി.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News