ആശുപത്രി കെട്ടിടത്തിനായി ഭൂമി നൽകി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ; കാലങ്ങളായുള്ള ആവശ്യം യാഥാർഥ്യമാകുന്നു

ജനങ്ങളുടെ പ്രയാസം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രിക്കായി സ്ഥലം വിട്ടുനൽകിയത്.

Update: 2021-04-25 13:52 GMT
Editor : Nidhin | By : Web Desk

പാണക്കാട് അർബൻ ഹെൽത്ത് സെന്‍ററിന് കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുനൽകി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പത്തു സെന്‍റ് ഭൂമിയാണ് ഹൈദരലി തങ്ങൾ ആശുപത്രിക്കായി വിട്ടുനൽകിയത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്‍ററിന് സ്വന്തം കെട്ടിടമെന്നെ കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത് .

പാണക്കാട്ടെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് പാണക്കാട് അർബൻ ഹെൽത്ത് സെന്‍റര്‍ . വാടക കെട്ടിടത്തിലെ സ്ഥലപരിമിതികളെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു.

Advertising
Advertising

കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി വലിയ നാഷനഷ്ട്വും ആശുപത്രിയിലുണ്ടായി. ആശുപത്രിക്ക് സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യം കാലങ്ങളായുണ്ട് എന്നാൽ സ്ഥലം ലഭിക്കാത്തത് സ്വന്തം കെട്ടിടമെന്ന ആവശ്യത്തിന് തടസമായി. ജനങ്ങളുടെ പ്രയാസം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രിക്കായി സ്ഥലം വിട്ടുനൽകിയത്. പാണക്കാട് എൽപി സ്‌കൂളിന് സമീപമാണ് ഗതാഗത സൗകര്യമടക്കമുള്ള 10 സെന്‍റ് ഭൂമി ഹൈദരലി തങ്ങൾ വിട്ടു നൽകിയത് .

നേരത്തെ തന്നെ ആശുപത്രി കെട്ടിട നിർമാണത്തിനായുള്ള ശ്രമങ്ങൾ നഗരസഭ ഭരണസമിതി ആരംഭിച്ചിരുന്നെങ്കിലും സ്ഥലം ലഭിക്കാത്തത് തടസ്സമാകുകയായിരുന്നു. ഹൈദരലി തങ്ങൾ നൽകിയ സ്ഥലം കെട്ടിട നിർമാണത്തിനനുയോജ്യമാണെന്നും കെട്ടിട നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും വാർഡ് കൗൺസിലർ പറഞ്ഞു.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News