വന്ദേ ഭാരത് ട്രെയിനിലെ ശുചിമുറിയിൽ വാതിലടച്ചിരുന്ന് യാത്രക്കാരൻ; വാതില്‍ പൊളിച്ച് ബലം പ്രയോഗിച്ച് പുറത്തിറക്കി

ഷൊര്‍ണൂരില്‍ വെച്ച് വാതില്‍ പൊളിച്ചാണ് ഇയാളെ റെയില്‍വേ പൊലീസ് പുറത്തിറക്കിയത്

Update: 2023-06-25 12:35 GMT
Editor : ijas | By : Web Desk

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിനിലെ ശുചിമുറിയിൽ വാതിലടച്ചിരുന്ന് യാത്രക്കാരൻ. കാസർകോട് നിന്നും കയറിയ യാത്രക്കാരനാണ് ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്നത്. ഇ വണ്‍ കോച്ചിലെ യാത്രക്കാരനായിരുന്നു ഇയാള്‍. മറ്റു യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പുറത്തിറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് യാത്രക്കാര്‍ ആര്‍.പി.എഫിനെ വിളിക്കുകയായിരുന്നു.

ആർ.പി.എഫ് ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഹിന്ദിയിലായിരുന്നു മറുപടി നല്‍കിയിരുന്നത്. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ പുറത്തിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഓട്ടോമാറ്റിക്ക് ഡോര്‍ സംവിധാനം ആയതിനാല്‍ തന്നെ പൊളിച്ച് അകത്തുകയറുക ആദ്യം അസാധ്യമായിരുന്നു.

തുടര്‍ന്ന് ഷൊര്‍ണൂരില്‍ വെച്ച് വാതില്‍ പൊളിച്ചാണ് ഇയാളെ റെയില്‍വേ പൊലീസ് പുറത്തിറക്കിയത്. ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News