പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിൽ; രോഗികളെ കൊണ്ടുപോകുന്നത് ചുമന്ന്

രോ​ഗികളെ തുണിയിൽ കെട്ടിയാണ് മുകള്‍ നിലയിലേക്ക് കൊണ്ടുപോകുന്നത്

Update: 2024-09-17 15:34 GMT
Editor : ദിവ്യ വി | By : Web Desk

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനെ തുടർന്ന് രോ​ഗികൾ ദുരിതത്തിൽ. ലിഫ്റ്റ് തകരാറിലായി ഒരാഴ്ച പിന്നിടുമ്പോൾ രോ​ഗികളെ ചുമന്നാണ് മുകൾ നിലകളിലേക്ക് എത്തിക്കുന്നത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലകളിലേക്ക് രോ​ഗികളെ തുണിയിൽ കെട്ടിയാണ് കൊണ്ടുപോകുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സ്വന്തം മണ്ഡലത്തിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയുള്ളത്. വിഷയത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം വിഷയം പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. ഇന്നലെ വൈകീട്ട് മുകൾ നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് കൊണ്ടുപോകും വഴി രോഗി താഴെ വീണിരുന്നു. പിന്നാലെ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകരും രം​ഗത്ത് വന്നിരുന്നു. 

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News