ബജറ്റിൽ പെൻഷൻ വർധനയില്ലാത്തതിന്റെ കാരണം ജനങ്ങൾക്കറിയാം; ധനമന്ത്രി കെ.എൻ.ബാലഗോപാൽ

മുണ്ടക്കൈ പുനരധിവാസത്തിന് സർക്കാരിന് കൃത്യമായ പദ്ധതിയുണ്ടെന്നും ധനമന്ത്രി

Update: 2025-02-07 15:24 GMT
Editor : സനു ഹദീബ | By : Web Desk

കോഴിക്കോട്: ബജറ്റിൽ പെൻഷൻ വർധനയില്ലാത്ത സാഹചര്യം ജനങ്ങൾക്കറിയാമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ മീഡിയവണിനോട്. കുടിശ്ശിക തീർക്കുന്നതിനാണ് മുൻഗണന. പദ്ധതികൾ വെട്ടിക്കുറച്ചിട്ടില്ലെന്നും പകരം മുൻഗണനാക്രമം മാറ്റിയതാണെന്നും മന്ത്രി പറഞ്ഞു. ബജറ്റിലെ നികുതി വർധന ജനങ്ങൾക്ക് ഭാരമാകില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ മീഡിയവണിനോട് പറഞ്ഞു.

മുണ്ടക്കൈ പുനരധിവാസത്തിന് സർക്കാരിന് കൃത്യമായ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ അനുവദിച്ച് തുക പുനരധിവാസത്തിന് പര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു.


Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News