പിണറായിയെയും സതീശനെയും ജനങ്ങൾ 'കത്രിക കൊണ്ട് വെട്ടും': പി.വി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നമായി കത്രിക ലഭിച്ചതിൽ പ്രതികരിക്കുകയായിരുന്നു അൻവർ.

Update: 2025-06-05 16:17 GMT

മലപ്പുറം: പിണറായിയെയും സതീശനെയും ജനം 'കത്രിക കൊണ്ട് വെട്ടുമെന്ന്' പി.വി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നമായി കത്രിക ലഭിച്ചതിൽ പ്രതികരിക്കുകയായിരുന്നു അൻവർ. അടിവേരിങ്ങനെ വെട്ടി വെട്ടി പിണറായിയെയും സതീശനെയും ജനങ്ങൾ യഥാർഥ കത്രിക കൊണ്ട് വെട്ടി കത്രിക പൂട്ടിൽ നിന്ന് തന്നെ രക്ഷിക്കുമെന്നാണ് അൻവർ പറഞ്ഞു.

'ഒന്നാമത്തെ പ്രിഫറൻസ് ഓട്ടോറിക്ഷയായിരുന്നു. മറ്റൊരു സ്‌റ്റേറ്റ് പാർട്ടിക്ക്  അനുവദിച്ചതു കൊണ്ടാണ് അത് ലഭിക്കാതിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിന് ഏറ്റവും യോജിച്ച ചിഹ്നം കത്രികയാണ്. ഈ തെരഞ്ഞെടുപ്പിൽ ഞാൻ നിങ്ങൾക്കു മുമ്പിൽ നിൽക്കേണ്ടി വന്നത് പിണറായിയും സതീശനും കൂടി എന്നെ കത്രിക പൂട്ടിൽ കുടുക്കിയതു കൊണ്ടാണ്. ആ കത്രിക പൂട്ടിനെ കത്രിക കൊണ്ട് തന്നെ നേരിടാനുള്ള സാഹചര്യം ഇവിടെ ഒരുങ്ങിയിരിക്കുകയാണ്. എല്ലാത്തരം പിണറായിസത്തിന്റെയും അടിവേര് ആളുകൾ നിശബ്ദമായി മുറിച്ചു മാറ്റും.' എന്നാണ് അൻവർ പ്രതികരിച്ചത്.

ഈ തെരഞ്ഞെടുപ്പിന്റെ പ്രസക്തിക്കനുസൃതമായ ചിഹ്നമാണ് ലഭിച്ചതെന്നും ഓട്ടോറിക്ഷ തൊഴിലാളി വർഗത്തിന്റെ പ്രതീകമായിരുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News