പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ പീപ്പിൾസ് ഹോമുകളിൽ കുടുംബങ്ങൾ താമസം ആരംഭിച്ചു

ഞാങ്ങാട്ടിരി എ.യു.പി സ്കൂളിലാണ് പരിപാടി നടന്നത്. ജനപ്രതിനിധികളും സംഘടനാ പ്രവർത്തകരും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു

Update: 2022-05-28 02:16 GMT
Editor : rishad | By : Web Desk

പാലക്കാട്: പട്ടാമ്പി ഞാങ്ങാട്ടിരിയിലെ പീപ്പിൾസ് ഹോമുകളിൽ കുടുംബങ്ങൾ താമസം ആരംഭിച്ചു. അഞ്ച് വീടുകളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയത്.

ഞാങ്ങാട്ടിരിയിലാണ് ഇത്തവണ പീപ്പിൾസ് ഫൗണ്ടേഷൻ വീടുകൾ നിർമ്മിച്ച് നൽകിയത്. വീട് ആവശ്യമാണെന്ന് സംഘാടകർക്ക് ബോധ്യമായ അഞ്ച് കുടുംബങ്ങൾക്ക് മനോഹരമായ വീട് നിർമ്മിച്ച് നൽക്കുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി.മുജീബ് റഹ്മാൻ വീടുകൾ ഗുണഭോക്താക്കള്‍ക്ക് കൈമാറി.

ഞാങ്ങാട്ടിരി എ.യു.പി സ്കൂളിലാണ് പരിപാടി നടന്നത്. ജനപ്രതിനിധികളും സംഘടനാ പ്രവർത്തകരും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. അഞ്ച് വീടുകളും അനുബന്ധ സൗകര്യങ്ങളുമുള്ള കൊച്ചുഗ്രാമമാണ് ഞാങ്ങാട്ടിരിയിൽ ഒരുക്കിയിരിക്കുന്നത്. 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News